Gulf

യുഎഇ പ്രസിഡന്റും കുവൈറ്റ് അമീറും ചര്‍ച്ച നടത്തി

കുവൈറ്റ് സിറ്റി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുലരുന്ന ചരിത്രപരമായ ശക്തമായ സൗഹൃദവും വിവിധ മേഖലയിലെ ഇരു രാജ്യങ്ങളുടെയും സഹകരണവും ഇരുവര്‍ക്കും താല്‍പര്യമുള്ള ഇതര വിഷയങ്ങളും ചര്‍ച്ചയായതായി കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ പ്രസിഡന്റിന്റെ കുവൈറ്റ് സന്ദര്‍ശനത്തിനിടയിലാണ് ഇരു നേതാക്കളും ബയാന്‍ രാജകൊട്ടാരത്തില്‍ ചര്‍ച്ച നടത്തിയത്. എനിക്ക് എന്റെ സഹോദരനായ കുവൈറ്റ് അമീറിനെ കാണുന്നിതില്‍ അതിയായ സന്തോഷമുണ്ട്. ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധിക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എക്‌സില്‍ കുറിച്ചിരുന്നു.

The post യുഎഇ പ്രസിഡന്റും കുവൈറ്റ് അമീറും ചര്‍ച്ച നടത്തി appeared first on Metro Journal Online.

See also  ലബനോണ് സഹായവുമായി യുഎഇ വിമാനം - Metro Journal Online

Related Articles

Back to top button