ആംബുലൻസ് തടഞ്ഞ് ചാണ്ടി ഉമ്മൻ, എതിർപ്പ് അറിയിച്ച് ബന്ധുക്കൾ; പോലീസ് കേസെടുത്തു

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ കേസെടുത്തു. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തിൽ ചാണ്ടി ഉമ്മൻ അടക്കം 30 പേർക്കെതിരെയാണ് കേസ്
ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കണമെന്ന് ബിന്ദുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ടുപോകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു
മാധ്യമ ശ്രദ്ധ നേടാൻ വേണ്ടിയാണ് ചാണ്ടി ഉമ്മൻ പ്രതിഷേധവുമായി എത്തിയതെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. പിന്നാലെ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് ആംബുലൻസ് കടത്തി വിട്ടത്.
The post ആംബുലൻസ് തടഞ്ഞ് ചാണ്ടി ഉമ്മൻ, എതിർപ്പ് അറിയിച്ച് ബന്ധുക്കൾ; പോലീസ് കേസെടുത്തു appeared first on Metro Journal Online.