Kerala

ഒറ്റപ്പാലത്ത് യുവാവിനെയും നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്.

കിഷനെ കൊലപ്പെടുത്തിയ ശേഷം കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കിഷന്റെ അമ്മ രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The post ഒറ്റപ്പാലത്ത് യുവാവിനെയും നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്: പന്ത്രണ്ട് ജില്ലകളിൽ യെലോ അലർട്ട്

Related Articles

Back to top button