Kerala

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; 7 കോൺഗ്രസുകാർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസുകാരുടെ ആക്രമണം. ചാരുംമൂട്ടിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കുടുംബത്തിന്റെ പരാതിയിൽ ഏഴ് കോൺഗ്രസുകാർക്കെതിരെ പോലീസ് കേസെടുത്തു

കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ചാരുംമൂട്ടിൽ മാർച്ച് നടത്തിയിരുന്നു. കെസി വേണുഗോപാലിന് അഭിവാദ്യം അർപ്പിച്ചായിരുന്നു മാർച്ച്. ഇതിനിടെ ഇതുവഴി കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേർക്കാണ് ആക്രമണം നടന്നത്

കോൺഗ്രസിന്റെ പ്രകടനം നടന്നുപോകുന്ന വഴിയിൽ കാർ നിർത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിന്റെ ചില്ല് കോൺഗ്രസുകാർ തകർത്തു. ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല

See also  പാലക്കാട് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം; ജില്ലാ കലക്ടർ റിപ്പോർട്ട് തേടി

Related Articles

Back to top button