Kerala

അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള, ശാസ്ത്രമേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ നടക്കും. കായികമേള തിരുവനന്തപുരത്താണ് നടക്കുക. സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക

കലോത്സവവും കായികമേളയും ജനുവരിയിലാണ്. ശാസ്ത്രമേള പാലക്കാടും സ്‌പെഷ്യൽ സ്‌കൂൾ മേള മലപ്പുറത്തും നടക്കും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം

കഴിഞ്ഞ സ്‌കൂൾ കലോത്സവത്തിൽ തൃശ്ശൂർ ആയിരുന്നു സ്വർണക്കപ്പ് സ്വന്തമാക്കിയത്. ആവേശം നിറഞ്ഞുനിന്ന കടുത്ത മത്സരത്തിനൊടുവിൽ ഒരു പോയിന്റിന് പാലക്കാടിന് മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശ്ശൂർ ചാമ്പ്യൻമാരായത്.

See also  വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായെന്ന് സർക്കാർ ഹൈക്കോടതിയിൽ

Related Articles

Back to top button