Kerala

പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം; തീരത്ത് കയറ്റിയിട്ടിരുന്ന ആറ് വള്ളങ്ങൾ തകർന്നു

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്‌മേർ നഗറിൽ ഇന്ന് പുലർച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങൾ തകർന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് തകർന്ന് കടലിൽ പോയത്. 

പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു. വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്

ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായ വള്ളങ്ങൾക്കായി കടലിൽ തെരച്ചിൽ തുടരുകയാണ്.

See also  മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു

Related Articles

Back to top button