Kerala

രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകും; നിലപാടിലുറച്ച് ഗവർണർ

ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്‌കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അടുത്ത തവണ ഗവർണറും മുഖ്യമന്ത്രിയും നേരിട്ട് കാണുമ്പോൾ അതൃപ്തി അറിയിക്കും.

രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങ് നടത്തിയാൽ ഭാരതാംബ ചിത്രമുണ്ടാകുമെന്നും സംസ്ഥാന സർക്കാർ പരിപാടിയായാലും അതിൽ മാറ്റമുണ്ടാകില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. അതുകൊണ്ട് സർക്കാരാണ് രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങുകൾ നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രമുണ്ടാവില്ല.

കഴിഞ്ഞ ദിവസം നടന്ന സ്‌കൗട്ട്‌സ് പരിപാടി സർക്കാർ പരിപാടിയായിരുന്നില്ലെന്നും രാജ്ഭവൻ കൂട്ടിച്ചേർത്തു. രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്നും വൃത്തങ്ങൾ പറഞ്ഞു.

 

 

See also  19 ദിവസത്തിനിടയില്‍ കേരളത്തില്‍നിന്ന് അഞ്ചര കോടിയിലധികം സ്പാം കോളുകള്‍ കണ്ടെത്തിയെന്ന് എയര്‍ടെല്‍

Related Articles

Back to top button