Local

അരീക്കോട് ജെ.സി.ഐ: പുതിയ പ്രസിഡണ്ട് ചുമതലയേറ്റു

അരീക്കോട്: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI) അരീക്കോട് ലോക്കൽ ഓർഗനൈസേഷന്റെ പതിമൂന്നാമത്തെ പ്രസിഡണ്ടായി ജെ.സി.ഐ സെനറ്റർ ഇക്ബാൽ ഫിയസ്റ്റ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച അരീക്കോട് നടന്നു.

ജെ.സി.ഐ ഇന്ത്യ പാസ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെ.സി.ഐ സെനറ്റർ അഫ്സൽ ബാബു മുഖ്യാഥിതിയായി പങ്കെടുത്തു. സോൺ പ്രസിഡണ്ട് ജെ.സി.ഐ പി.പി.പി രാകേഷ് നായർ വിശിഷ്ടാഥിതിയായിരുന്നു.

നിലവിലെ പ്രസിഡണ്ട് ജെ.സി. ഇബ്രാഹിം ബസൂക്ക അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡണ്ട് ജെ.സി.ഐ സെനറ്റർ മുഹമ്മദ് അഫ്സൽ വേങ്ങര, ഐ.പി. പി. ജെ.എഫ്. എം. ഡോക്ടർ സുദീപ്, സെക്രട്ടറി ജെ.സി. ഗഫൂർ ജി.കെ, പ്രോഗ്രാം ഡയറക്ടർ ജെ.സി. അബ്ദുസലാം പി.സി എന്നിവർ സംസാരിച്ചു.

അരീക്കോട് JCI ലോക്കൽ ഓർഗനൈസേഷന്റെ പുതിയ ഗവേർണിംഗ് ബോർഡ് അംഗങ്ങളും ചുമതലയേറ്റു.

  • സെകട്ടറി: ജൈസൽ അഫ്രഷ്
  • ട്രഷറർ: റഹീസ് സഫ
  • വൈസ് പ്രസിഡണ്ട്: ശറഫുദീൻ റൂബി
  • ട്രെയ്നിംഗ് വൈസ് പ്രസിഡണ്ട്: പി.സി. അബ്ദുസലാം
  • ട്രെയ്നിംഗ് ഡയറക്ടർ: നിസാർ ഉഴുന്നൻ
  • പ്രോഗ്രാം വൈസ് പ്രസിഡണ്ട്: എം.സി. സുബൈർ
  • പ്രോഗ്രാം ഡയറക്ടർ: മുഹമ്മദ് അഷ്റഫ്
  • ബിസിനസ് വൈസ് പ്രസിഡണ്ട്: അബ്ദുൽ മുനീർ
  • ബിസിനസ് ഡയറക്ടർ: ഷബീർ മഠത്തിൽ
  • എഡിറ്റർ: സമദ് ഇരിവേറ്റി
  • ജൂനിയർ ജേസി കോ – ഓർഡിനേറ്റർ: നൗഷാദലി പറപ്പൂർ
  • പബ്ലിക് റിലേഷൻ: മുഹമ്മദ് റഫീഖ്
  • സ്കോളർഷിപ്പ്: ഇസ്മാഈൽ

പുതിയ ഭാരവാഹികൾക്ക് നാട്ടുകാരുടെയും സംഘടനാ പ്രവർത്തകരുടെയും ആശംസകൾ അറിയിച്ചു.

See also  കട്ടപ്പന -ആനക്കാംപൊയിൽ KSRTC ബസിനു റൂട്ട് ബോർഡുകൾ നൽകി

Related Articles

Back to top button