Kerala

വിതുരയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

വിതുരയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം മോഷ്ടിച്ചതായി പരാതി. കല്ലാർ സ്വദേശി ദിവ്യയുടെ ആൾതാമസം ഇല്ലാത്ത വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു.

പാലായിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയായ ദിവ്യയും കുടുംബവും കഴിഞ്ഞ ഒരു മാസമായി പാലായിലാണ് താമസം. വീടിന് അടുത്ത് താമസിക്കുന്ന ദിവ്യയുടെ മാതാവാണ് വീട്ടിൽ മോഷണം നടന്നതായി മനസ്സിലാക്കിയത്.

അടുക്കള വാതിൽ തുറന്നിട്ടിരിക്കുന്നതായി കാണുകയായിരുന്നു. പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച എട്ട് പവൻ സ്വർണാഭരണം മോഷ്ടിക്കപ്പെട്ടതായും മനസ്സിലാക്കി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു

 

See also  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

Related Articles

Back to top button