Kerala

സാങ്കേതിക രഹസ്യം പുറത്തറിയരുത്: യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റില്ലെന്ന് ബ്രിട്ടീഷ് നാവിക സേന

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റാതെ ബ്രിട്ടീഷ് നാവികസേന. യുഎസ് നിർമിത എഫ് 35 ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങൾ മറ്റുള്ളവർ അറിയാതിരിക്കാനാകാം ബ്രിട്ടീഷ് നാവികസേന ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് കരുതുന്നത്.

ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളിൽ ഒന്നാണിത്. വിമാനം പാർക്ക് ചെയ്യാൻ എയർ ഇന്ത്യ ഹാംഗർ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കൂടിയാലോചനകൾക്കും അവസാനവട്ട പരിശോധനകൾക്കും ശേഷമേ വിമാനം ഹാംഗറിലേക്ക് മാറ്റണോയെന്ന കാര്യം തീരുമാനിക്കൂവെന്ന് ബ്രിട്ടീഷ് നാവികസേന അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാൽ സൈന്യത്തിന്റെ ചരക്കുവിമാനത്തിൽ യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.

See also  തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; 25ന് വൈകിട്ട് ശബരിമല സന്നിധാനത്ത്

Related Articles

Back to top button