Kerala

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി

തമിഴ്‌നാട് വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് പുലി പിടിച്ചത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം

തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി കുട്ടിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. മറ്റൊരു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. തോട്ടത്തിൽ മുഴുവൻ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും വാൽപ്പാറയിൽ ജോലിക്കെത്തിയത്

കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ നിരന്തര സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. പോലീസും വനംവകുപ്പും ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

The post വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി appeared first on Metro Journal Online.

See also  നഗരൂരില്‍ പോലീസിനെ അസഭ്യം വിളിച്ച് ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Related Articles

Back to top button