Kerala

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് പോലീസിന് മുന്നിൽ ഹാജരാകാനുള്ള സമയം നീട്ടി നൽകി

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തീയതി ഹൈക്കോടതി നീട്ടി നൽകി. കേസുമായി ബന്ധപ്പെട്ട് ഇന്നായിരുന്നു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം

സൗബിൻ, ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. ഹാജരാകാനുള്ള തീയതി ഈ മാസം 27 വരെയാണ് ഹൈക്കോടതി നീട്ടി നൽകിയത്

സിനിമക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് കേസ്. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.

The post മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് പോലീസിന് മുന്നിൽ ഹാജരാകാനുള്ള സമയം നീട്ടി നൽകി appeared first on Metro Journal Online.

See also  മഴ ശക്തമാകുന്നു: നാല് ജില്ലകളിൽ റെഡ് അലർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button