National

രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം വേണം

ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും കോടതി നിർദേശിച്ചു

രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരമില്ല. ഗവർണർക്കെതിരായ തമിഴ്‌നാട് സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. നേരത്തെ ബില്ലുകൾ പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിയെയും സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു

നിയമസഭ പാസാക്കുന്ന ബില്ലുകൾ അനന്തമായി പിടിച്ചുവെക്കാൻ രാജ്യത്തെ ഒരു ഗവർണർമാർക്കും അധികാരമില്ലെന്നാണ് ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞത്. ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകുകയാണെങ്കിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

The post രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം വേണം appeared first on Metro Journal Online.

See also  ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Related Articles

Back to top button