Kerala

സിപിഎമ്മിന് 35,000 വോട്ടേ കിട്ടൂ; താൻ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അൻവർ

നിലമ്പൂരിൽ താൻ 30000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. സിപിഎമ്മിന് 35,000 വോട്ടും യുഡിഎഫിന് 45,000 വോട്ടും ലഭിക്കും. താൻ നൂറ് ശതമാനം വിജയിക്കും. അതിലൊരു തർക്കവുമില്ല

ഒന്നായിട്ട് ആളുകൾ പറ്റിക്കപ്പെടില്ലല്ലോ. ഇതാണൊരു സിറ്റുവേഷൻ എന്നാണ് മനസ്സിലാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറയുമെന്ന് പറയുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. പിവി അൻവർ രാജിവെച്ചത് ശരിയാണെന്ന് ജനങ്ങൾ അടിവരയിട്ട് പറയുകയാണ്

എന്നെ മത്സരത്തിലേക്ക് പിടലി പിടിച്ച് പ്രതിപക്ഷ നേതാവ് തള്ളിവിട്ടതാണ്. ജനങ്ങളോടൊപ്പം നിന്നിട്ടുണ്ടെന്ന് ജനങ്ങൾക്കറിയാം. സിപിഎമ്മിനായിരിക്കും തകർച്ച വരിക. കേരളത്തിലാകെ സിപിഎം തകരാൻ പോകുകയാണെന്നും അൻവർ പറഞ്ഞു

The post സിപിഎമ്മിന് 35,000 വോട്ടേ കിട്ടൂ; താൻ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അൻവർ appeared first on Metro Journal Online.

See also  വിരമിച്ച എ എസ് ഐയെയും ഭാര്യയെയും തലക്കടിച്ച് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

Related Articles

Back to top button