Kerala

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും. തകരാർ പരിഹരിക്കാൻ ഒരാഴ്ചയിലേറെ സമയമെടുക്കും. വിമാനവാഹിനി കപ്പലിൽ നിന്ന് എത്തിയ രണ്ട് എൻജിനീയർമാർക്ക് തകരാർ പരിഹരിക്കാനായിരുന്നില്ല

ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്നും വിദഗ്ധർ എത്തുമെന്നാണ് വിവരം. ഇന്ധനം കുറഞ്ഞ് അടിയന്തര ലാൻഡിംഗ് നടത്തിയതോടെയാണ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായത്. അറ്റകുറ്റപ്പണിക്കായി വിമാനം എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയേക്കും

കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്തോ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പൽ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ആണിത്.

The post തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും appeared first on Metro Journal Online.

See also  ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ

Related Articles

Back to top button