Kerala

നിലമ്പൂരിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും; 75,000 വോട്ട് പിടിക്കുമെന്ന് അൻവർ

നിലമ്പൂരിൽ 74.35 ശതമാനം വോട്ടുകൾ പോൾ ചെയ്തതോടെ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. പിവി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കില്ലെന്നും ഇവർ വിലയിരുത്തുന്നു

നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫിനുമുള്ളത്. പോളിംഗ് വലിയ തോതിൽ വർധിക്കാത്തത് എം സ്വരാജിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. അതേസമയം മണ്ഡലത്തിൽ ശക്തി തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ

യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ മികച്ച പോളിംഗ് ഉണ്ടായെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പോളിംഗ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നായിരുന്നു എം സ്വരാജിന്റെ പ്രതികരണം. താൻ ഒറ്റയ്ക്ക് 75,000 വോട്ട് പിടിക്കുമെന്നാണ് പിവി അൻവറിന്റെ അവകാശവാദം

The post നിലമ്പൂരിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും; 75,000 വോട്ട് പിടിക്കുമെന്ന് അൻവർ appeared first on Metro Journal Online.

See also  കോന്നി പാറമട ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു, ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്ത്

Related Articles

Back to top button