Kerala

കാളികാവിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു

മലപ്പുറം കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് കടുവയെ എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21 ദിവസം ക്വാറന്റൈനിൽ പാർപ്പിക്കും. ഇവിടേക്ക് സന്ദർശകർക്ക് കർശന വിലക്കുണ്ട്.

ഇന്നലെ കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ട് പോയിരുന്നു. വിശദമായ ആരോഗ്യ പരിശോധനക്കുശേഷം തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെയാണ് കാളികാവ് സുൽത്താന എസ്റ്റേറ്റിലെ കെണിയിൽ കടുവ കുടുങ്ങിയത്

കടുവയെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്. സൈലന്റ് വാലി ഡാറ്റാ ബേസിൽ പെട്ട കടുവയാണ് കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്.

The post കാളികാവിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു appeared first on Metro Journal Online.

See also  സർക്കാർ നടപടി നാടിന്റെ രക്ഷക്ക്; എൻ പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്യണമായിരുന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ

Related Articles

Back to top button