തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല-ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെ തെരുവുനായ ആക്രമിച്ചത്. കടിയേറ്റ് ചെവിയിലും കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അയൽവാസികൾ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ഇന്ന് രാവിലെ കൊടിനാട്ട് മുക്കിൽ മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. ഇന്ന് രാവിലെ 11.50 ഓടെ ഒളവണ്ണ കൊടിനാട്ട് മുക്കിൽ ഹാർഡ് വെയർ ഷോപ്പ് സന്ദർശിക്കാൻ എത്തിയ ഫിനോലെക്സ് പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ നൗഫലിനാണ് (28) കടിയേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
The post തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക് appeared first on Metro Journal Online.