Kerala

ആർ എസ് എസ് പിന്തുണയോടെ ജയിച്ചത് പിണറായി വിജയൻ; തൃശ്ശൂരിൽ ബിജെപിക്ക് ജയിക്കാനും സൗകര്യമൊരുക്കി: സതീശൻ

മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തു കൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നും ബിജെപിക്ക് ജയിക്കാൻ തൃശ്ശൂരിൽ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

താനല്ല, പിണറായി വിജയനാണ് ആർ എസ് എസ് പിന്തുണയോടെ വിജയിച്ചത്. മസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ പിണറായി ആർഎസ്എസുകാരുമായി ചർച്ച നടത്തി . ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കനെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള ധാർമികമായി ഏറ്റെടുത്താൽ മാത്രം പോരാ കടകംപള്ളിക്ക് പങ്കുണ്ടെന്ന് അദേഹം ആരോപിച്ചു

സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസിന് പങ്കില്ല. യുഡിഎഫ് നേതാക്കന്മാരെ പ്രതിയാക്കാൻ നടത്തിയ ശ്രമം വിജിലൻസ് തള്ളി. കട്ടത് മുഴുവൻ സിപിഎമ്മുകാരാണ്. കട്ടയാളിപ്പോഴും പാർട്ടി മെമ്പറായി ഇരിക്കുകയാണ്. ഒരു നടപടിയും പാർട്ടി എടുത്തിട്ടില്ല. അവർക്കെതിരെ നടപടിയെടുത്താൽ മുൻമന്ത്രിയുടെ പേര് പറയുമോ എന്ന പേടിയാണ് സിപിഎമ്മിനെന്ന് വിഡി സതീശൻ പറഞ്ഞു.

See also  പികെ ശശി വിദേശയാത്രയ്ക്ക്; പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കില്ല

Related Articles

Back to top button