Kerala
വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസി അലോഷ്യസിനോട് മാപ്പ് ചോദിച്ച് ഷൈൻ

നടി വിൻസി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ. മനപ്പൂർവം ഒന്നും അങ്ങനെ ഉദ്ദേശിച്ചിട്ടല്ല പറഞ്ഞത്. നമ്മൾ പറയുന്ന കാര്യങ്ങൾ അഞ്ച് പേർ അഞ്ച് വ്യത്യസ്ത രീതിയിലാണ് എടുക്കുക. വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഷൈൻ പറഞ്ഞു
സൂത്രവാക്യം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും വിവാദത്തിന് ശേഷം ആദ്യമായി ഒന്നിച്ചെത്തിയതായിരുന്നു. നമ്മൾ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാമെന്നും ഷൈൻ പറഞ്ഞു
കാര്യങ്ങളെല്ലാം ഷൈൻ സമ്മതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. ഞാനും പെർഫെക്ടായ വ്യക്തിയല്ല. ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നലുണ്ട് അത് കുറ്റബോധത്തോടെ തന്നെ നിലനിൽക്കുമെന്ന് വിൻസിയും പ്രതികരിച്ചു
The post വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസി അലോഷ്യസിനോട് മാപ്പ് ചോദിച്ച് ഷൈൻ appeared first on Metro Journal Online.