Kerala

ആലപ്പുഴയിൽ രണ്ട് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്.

അപസ്മാര രോഗിയായിരുന്നു. മായയെ കാണാനില്ലെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇവർ വാടകക്ക് താമസിക്കുന്ന ബീച്ച് വാർഡിലെ തൊട്ടപ്പുറത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയത്.

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് വ്യക്തമല്ല. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് മായ താമസിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സുരേഷ് ഗോപിയെ രഹസ്യമായി ചോദ്യം ചെയ്തു

Related Articles

Back to top button