Kerala

സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര വിചാരണ; വീട്ടമ്മ ജീവനൊടുക്കി, 3 എസ് ഡി പി ഐക്കാർ പിടിയിൽ

കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് സദാചാര വിചാരണയെ തുടർന്നെന്ന് പോലീസ്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ്(40) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകരായ പറമ്പായി സ്വദേശികൾ വിസി മുബഷീർ(28), വികെ റഫ്‌നാസ്(24), കെഎ ഫൈസൽ(34) എന്നിവരാണ് പിടിയിലായത്

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അച്ചങ്കര പള്ളിക്ക് സമീപം കാറിന് അടുത്ത് റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് മൂന്ന് എസ് ഡി പി ഐക്കാർ ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്ത സംഘം മൊബൈലും ടാബും പിടിച്ചെടുത്ത് രാത്രി എട്ടരയോടെ പറമ്പായിയിലെ എസ് ഡി പി ഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് റസീന ജീവനൊടുക്കിയത്.

The post സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര വിചാരണ; വീട്ടമ്മ ജീവനൊടുക്കി, 3 എസ് ഡി പി ഐക്കാർ പിടിയിൽ appeared first on Metro Journal Online.

See also  അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് കൊല്ലം റൂറൽ എസ്പി

Related Articles

Back to top button