Kerala

മിൽമയുടെ ഡിസൈൻ അപ്പാടെ കോപ്പിയടിച്ചു; മിൽന എന്ന കമ്പനിക്ക് ഒരു കോടി രൂപ പിഴ

മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്ത കമ്പനിക്ക് ഒരു കോടി രൂപ പിഴ. മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പായ്ക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച മിൽന എന്ന സ്വകാര്യ ഡയറി സ്ഥാപനത്തിനെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്‌സ്യൽ കോടതിയുടേതാണ് നടപടി

വ്യാപാരനിയമങ്ങൾ ലംഘിച്ചതിനാണ് പിഴശിക്ഷ. മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉത്പന്നങ്ങളും വിൽക്കുന്നതിൽ നിന്നോ പരസ്യപ്പെടുന്നതിൽ നിന്നോ കമ്പനിയെ കോടതി വിലക്കി

അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്നും മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവർത്തിയുണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു.

See also  കെപിസിസി നേതൃയോഗത്തിൽ ഷാഫി പങ്കെടുക്കില്ല; കാസർകോടേക്ക് പോകുന്നുവെന്ന് പ്രതികരണം

Related Articles

Back to top button