Kerala
മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ കമ്പി കഷ്ണം

പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റാമോൾ ഗുളികയിൽ കമ്പി കഷ്ണം. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകന് കഴിക്കാനായി വാങ്ങിയ ഗുളികയിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.
ഗുളിക പകുതി നൽകാനായിരുന്നു നിർദേശം. ഇതുപ്രകാരം പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ കമ്പി കഷ്ണം കണ്ടത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം
നഗരസഭയിൽ സംഭവത്തിൽ പരാതി നൽകും. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് നഗരസഭ ചെയർമാൻ സി മുഹമ്മദ് ബഷീർ അറിയിച്ചു.
The post മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ കമ്പി കഷ്ണം appeared first on Metro Journal Online.