സിപിഎമ്മിന് ഒരു ഘട്ടത്തിലും ആർഎസ്എസുമായി കൂട്ടുകെട്ടുണ്ടായിരുന്നില്ല; പ്രസ്താവന തിരുത്തി എംവി ഗോവിന്ദൻ

സിപിഎം-ആർഎസ്എസ് സഹകരണമുണ്ടായിരുന്നുവെന്ന പ്രസ്താവന തിരുത്തി എംവി ഗോവിന്ദൻ വർഗീയവാദികളുമായി കൂട്ടുകൂടാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഎം ആർഎസ്എസുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു
ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അർധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരെ രാജ്യത്താകമാനം പ്രതിഷേധമുണ്ടായി. ഈ അമിതാധികാരത്തിനെതിരെയാണ് യോജിച്ച പ്രവർത്തനമുണ്ടായത്.
വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ പാർട്ടിയാണ് ജനത പാർട്ടി. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുണ്ടായിരുന്ന ആളുകളും സംഘടനകളും ജനസംഘത്തിലുണ്ടായിരുന്നു. വിമോചന സമരത്തിന്റെ ഘട്ടത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
The post സിപിഎമ്മിന് ഒരു ഘട്ടത്തിലും ആർഎസ്എസുമായി കൂട്ടുകെട്ടുണ്ടായിരുന്നില്ല; പ്രസ്താവന തിരുത്തി എംവി ഗോവിന്ദൻ appeared first on Metro Journal Online.