Kerala

സ്വർണവില വീണ്ടും തിരിച്ചുകയറുന്നു; സംസ്ഥാനത്ത് പവന് ഇന്ന് 400 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,400 രൂപയിലെത്തി.

ഗ്രാമിന് 50 രൂപ വർധിച്ച് 9250 രൂപയിലെത്തി. ഇന്നലെ പവന് ഒറ്റയടിക്ക് 800 രൂപ ഇടിഞ്ഞിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില വർധനവിന് സാധ്യതയുണ്ട്

വെള്ളി വിലയിലും വൻ വർധനവുണ്ടായി. ഗ്രാമിന് 3 രൂപ വർധിച്ച് റെക്കോർഡ് വിലയായ 121 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 7615 രൂപയായി.

See also  സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Related Articles

Back to top button