Kerala

ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി: പി.വി. അൻവറിനെതിരേ വീണ്ടും പൊലീസ് കേസ്

മലപ്പുറം: പി.വി. അൻവറിനെതിരേ വീണ്ടും പൊലീസ് കേസ്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് അൻവറിനെതിരേ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്‍റെ പരാതിയിലാണ് കേസ്.

അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിന്‍റെ ആരോപണം. അൻവർ വാർത്താ സമ്മേളനത്തിലുന്നയിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

The post ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി: പി.വി. അൻവറിനെതിരേ വീണ്ടും പൊലീസ് കേസ് appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button