ചെന്നിത്തല നവോദയയിലെ വിദ്യാർഥിനിയുടെ മരണം; കലക്ടറോട് റിപ്പോർട്ട് തേടി മന്ത്രി സജി ചെറിയാൻ

ചെന്നിത്തല നവോദയയിലെ പത്താംക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ. കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നേരിട്ട് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകിയത്. സജി ചെറിയാൻ പ്രിൻസിപ്പൽ ജോളി ടോമിയുമായി കൂടിക്കാഴ്ച്ച നടത്തി.
വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. റാഗിംഗ് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെയാണ് ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിനി നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്താണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേഹ ദേശീയ തലത്തിൽ മത്സരിച്ച ബാസ്‌കറ്റ് ബോൾ താരമാണ്. ആറാട്ടുപുഴയിൽ നിന്നുളള മത്സ്യത്തൊഴിലാളി കുടുംബാംഗമാണ് പെൺകുട്ടി. റാഗിംഗ് ആരോപണമുണ്ടെങ്കിലും മരണകാരണം അതല്ലെന്നാണ് പോലീസ് പറയുന്നത്.
The post ചെന്നിത്തല നവോദയയിലെ വിദ്യാർഥിനിയുടെ മരണം; കലക്ടറോട് റിപ്പോർട്ട് തേടി മന്ത്രി സജി ചെറിയാൻ appeared first on Metro Journal Online.