National

മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം; ആറംഗ ഉദ്യോഗസ്ഥ സംഘം ബെൽജിയത്തിലേക്ക്

മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾക്കായി ആറംഗ ഉദ്യോഗസ്ഥ സംഘം ബെൽജിയത്തിലേക്ക് പോകും. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. മുതിർന്ന അഭിഭാഷകരുമായി അന്വേഷണ ഏജൻസികൾ ചർച്ച നടത്തി.

ഹരീഷ് സാൽവെ അടക്കമുള്ള അഭിഭാഷകരുടെ ഉപദേശം തേടിയിട്ടുണ്ട്. ബെൽജിയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച തുടങ്ങി. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്നും ഇന്ത്യൻ ജയിലുകളുടെ അവസ്ഥ ബെൽജിയം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മെഹുൽ ചോക്‌സിയുടെ അഭിഭാഷകൻ അറിയിച്ചു.

ബെൽജിയത്തിൽ മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷയെ ഇന്ത്യ ശക്തമായി എതിർക്കും. അതിനായി അഭിഭാഷകരെ നിയോഗിക്കും. ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിന് ശ്രമിക്കുന്നതിനെ ഇന്ത്യ എതിർക്കും. ഇന്ത്യയുടെ അഭ്യർഥന മാനിച്ചാണ് മെഹുൽ ചോക്‌സിയെ ബെൽജിയം അറസ്റ്റ് ചെയ്തത്.

The post മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം; ആറംഗ ഉദ്യോഗസ്ഥ സംഘം ബെൽജിയത്തിലേക്ക് appeared first on Metro Journal Online.

See also  കർണാടകയിൽ കീഴടങ്ങിയ ആറ് നക്‌സലുകളെ ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Related Articles

Back to top button