Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് റിട്ട. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലെയും സാഹചര്യങ്ങൾ പഠിക്കും.

തടവുകാരുടെ അമിത ബാഹുല്യവും ജീവനക്കാരുടെ കുറവും പരിശോധിക്കും. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ജയിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെന്നാണ് പോലീസ് അന്വേഷണത്തിലെ നിഗമനം. ജയിൽ സുരക്ഷയുള്ളവർ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിന്റുകളിൽ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്

അധികൃതരുടെ മൊഴിയെടുത്തപ്പോൽ തടവുകാർ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് കണ്ടെത്തി. ഗോവിന്ദച്ചാമിയുടെ സഹതടവുകാരനായ തേനി സുരേഷിന്റെ മൊഴിയും നിർണായകമാണ്.

See also  കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിലെത്തിച്ചു

Related Articles

Back to top button