Kerala
തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി നിലവിലുള്ളത്
കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ശ്രീകാര്യം ഗവ. ഹൈസ്‌കുൾ വിദ്യാർഥിനി അഭിനയയെയാണ് ഇന്നലെ കാണാതായത്. സ്‌കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
The post തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്തി appeared first on Metro Journal Online.