Education

സിപിഎം അണികൾ യുഡിഎഫിന് വോട്ട് ചെയ്യും; ചേലക്കരയിൽ യുഡിഎഫിന് സാധ്യത: കെ മുരളീധരൻ

ഉപതെരഞ്ഞെടുപ്പിൽ സിപിഎം അണികൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്നാൽ ഇത് ഡീലിന്റെ ഭാഗമല്ല. സിപിഎം പ്രവർത്തകർക്ക് ഭരണത്തിൽ നിരാശയുണ്ട്. എൽഡിഎഫിനെതിരെ ശക്തമായ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ചേലക്കരയിൽ യുഡിഎഫിനാണ് സാധ്യത. രാധാകൃഷ്ണൻ മന്ത്രിയായിട്ടും വികസനമെത്തിയില്ല. വികസനം ചർച്ചയായതോടെ യുഡിഎഫിന് സാധ്യത തെളിഞ്ഞു. സിപിഐഎം പ്രവർത്തകർക്ക് ഭരണത്തിൽ നിരാശയുണ്ട്. ഷോക്ക് ട്രീറ്റ്‌മെന്റ് നൽകണമെന്ന് ആഗ്രഹമുണ്ട്.

സരിൻ പോയത് കോൺഗ്രസിന് ക്ഷീണമല്ല. സരിൻ പാർട്ടി പ്രവർത്തനം തുടങ്ങിയിട്ട് അധിക നാളായില്ല. കോൺഗ്രസിനെ ഹൈടെക് ആക്കുന്നതിൽ സരിൻ നേതൃത്വം നൽകി. എന്നാൽ സാധാരണ പ്രവർത്തകരുമായി ഇഴുകി ചേരാൻ സരിന് കഴിഞ്ഞിട്ടില്ലെന്നും ചിലർ പോയതു കൊണ്ട് ക്ഷീണമുണ്ടാകില്ലെന്നും മുരളീധരൻ പറഞ്ഞു

The post സിപിഎം അണികൾ യുഡിഎഫിന് വോട്ട് ചെയ്യും; ചേലക്കരയിൽ യുഡിഎഫിന് സാധ്യത: കെ മുരളീധരൻ appeared first on Metro Journal Online.

See also  ബംഗളൂരുവിൽ ഇന്ത്യക്ക് നാണക്കേടിന്റെ ദിനം; ഒന്നാമിന്നിംഗ്‌സിൽ 46 റൺസിന് പുറത്ത്

Related Articles

Back to top button