Kerala

പാലക്കാട് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പാലക്കാട് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദാണ് മരിച്ചത്. പാലക്കാട് ചിറ്റൂർ തത്തമംഗലം പള്ളത്താംപുള്ളിയിൽ രാത്രിയായിരുന്നു അപകടം.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. അത്തിമണിയിൽ നിന്ന് തത്തമംഗലം മേട്ടുപ്പാളയം ഭാഗത്തേക്ക് പോകുകയായിരുന്ന ഷിയാദും അനസും യാത്ര ചെയ്തിരുന്ന ബൈക്ക് മേട്ടുപ്പാളയം ഭാഗത്ത് നിന്ന് വണ്ടിത്താവളതം ഭാഗത്തേക്ക് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

തൊട്ടുമുന്നിലുണ്ടായിരുന്ന ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ബൈക്കിൽ ഇടിച്ചത്.

The post പാലക്കാട് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു appeared first on Metro Journal Online.

See also  കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി

Related Articles

Back to top button