Kerala

കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നില്ല: ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ കുറിപ്പ്

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ. ഭർതൃപിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു. മരിക്കാൻ ഒരാഗ്രവുമില്ല. കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നില്ലെന്നും കുറിപ്പിൽ പറയുന്നു

തന്റെ മരണത്തിൽ ഒന്നാം പ്രതികൾ നാത്തൂനായ നീതു, ഭർത്താവ് നിതീഷ് മോഹൻ എന്നിവരും രണ്ടാം പ്രതി ഭർതൃപിതാവ് മോഹനൻ ആണെന്നും വിപഞ്ചിക കുറിപ്പിൽ എഴുതിയിട്ടുണ്ട്. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. പകരം എന്റെ ഭർത്താവ് പറഞ്ഞത് കല്യാണം കഴിച്ചത് അയാൾക്ക് കൂടി വേണ്ടിയാണ് എന്നാണ് എന്നും വിപഞ്ചിക കുറിപ്പിൽ പറയുന്നു

ഭർതൃസഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. സ്ത്രീധനം കുറഞ്ഞു പോയി, കാർ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തു. വീടില്ലാത്തവൾ, പണില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നൊക്കെ അധിക്ഷേപിച്ചു. ഗർഭിണിയായി ഏഴാം മാസത്തിൽ തന്നെ നിതീഷ് തന്നെ വീട്ടിൽ നിന്നിറക്കി വിട്ടു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും നൽകിയിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു

The post കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നില്ല: ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ കുറിപ്പ് appeared first on Metro Journal Online.

See also  കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ട്; സിപിഎമ്മും കരുതിയിരിക്കണമെന്ന് സതീശൻ

Related Articles

Back to top button