Kerala

കാസർകോട് വീടിന് മുന്നിലെ തോട്ടിൽ വീണ് എട്ട് വയസുകാരൻ മരിച്ചു

കാസർകോട് കനത്ത മഴയിൽ വീടിന് മുന്നിലെ തോട്ടിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ തളിപ്പറമ്പിൽ കനത്ത മഴയിൽ തെങ്ങ് വീണ് നാല് പേർക്ക് പരുക്കേറ്റു. പന്നിയൂർ കൂവങ്കുന്നിൽ പുഞ്ചയിൽ ജയിംസിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.

കാസർകോട് കനത്ത മഴയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു. ചെർക്കളയിലാണ് സംഭവം. സംരക്ഷണ ഭിത്തിയിലെ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു.

See also  നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ

Related Articles

Back to top button