Kerala
ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടിത്തം; സമീപത്ത് ഗ്യാസ് ഗോഡൗണും

ചാലക്കുടിയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ഇതിന് സമീപത്തായി ഗ്യാസ് സിലിണ്ടർ ഗോഡൗൺ ഉള്ളത് വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്യുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റ് അപകടസ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
The post ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടിത്തം; സമീപത്ത് ഗ്യാസ് ഗോഡൗണും appeared first on Metro Journal Online.