മിഥുന്റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടു, ഭരണം സർക്കാർ ഏറ്റെടുത്തു

കൊല്ലത്ത് സ്‌കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സർക്കാർ. തേവലക്കര സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ട് ഭരണം സർക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. സ്‌കൂൾ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി
നേരത്തെ സംഭവത്തിൽ മാനേജരുടെ വിശദീകരണം വിദ്യാഭ്യാസവകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സർക്കാർ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല നൽകി.
സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെതിരെയാണ് നടപടിയെടുത്തത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപികക്ക് എതിരെ മാത്രമായിരുന്നു നടപടിയെടുത്തിരുന്നത്.
The post മിഥുന്റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടു, ഭരണം സർക്കാർ ഏറ്റെടുത്തു appeared first on Metro Journal Online.