Kerala

ഇടുക്കിയിൽ വീടിന് മുകളിലേക്ക് കവുങ്ങ് വീണ് മൂന്ന് വയസുകാരന് പരുക്കേറ്റു

ഇടുക്കി ചെമ്മണ്ണാറിൽ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് കവുങ്ങ് വീണ് മൂന്ന് വയസുകാരന് പരുക്കേറ്റു. ചെമ്മണ്ണാർ സ്വദേശി സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കിടപ്പ് മുറിയുടെ മുകളിലേക്കാണ് കവുങ്ങ് പതിച്ചത്

അസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരുക്കേറ്റത്. ഈ സമയത്ത് സനീഷും ഭാര്യയും ക്രിസ്റ്റിയുമാണ് റൂമിലുണ്ടായിരുന്നത്. ഷീറ്റിന്റെ പാളി കുട്ടിയുടെ ദേഹത്താണ് വന്നു വീണത്.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

The post ഇടുക്കിയിൽ വീടിന് മുകളിലേക്ക് കവുങ്ങ് വീണ് മൂന്ന് വയസുകാരന് പരുക്കേറ്റു appeared first on Metro Journal Online.

See also  മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

Related Articles

Back to top button