Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം

ഗ്രാമിന് 15 രൂപ വർധിച്ച് 9155 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പവന്റെ വിലയിൽ 1240 രൂപയുടെ വർധനവുണ്ടായി. ഈ മാസം തുടക്കത്തിൽ 72,160 രൂപയായിരുന്നു വില

ട്രംപിന്റെ താരിഫ് നയങ്ങളിലെ അനിശ്ചിതത്വമാണ് സ്വർണവില ഉയരാൻ കാരണം. രാജ്യാന്തര തലത്തിലെ വിലവർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

See also  യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

Related Articles

Back to top button