World
അമേരിക്കയിൽ ഇസ്രായേൽ അനുകൂല പ്രകടനത്തിന് നേർക്ക് പെട്രോൾ ബോംബാക്രമണം; നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രായേൽ അനുകൂല പ്രകടനത്തിന് നേർക്കുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ബോർഡർ നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് ആക്രമണം നടന്നത്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം
അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരാക്രമണമെന്നാണ് സംശയം. എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പെട്രോൾ നിറച്ച കുപ്പികളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് വിവരം
ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45കാരനായ മുഹമ്മദ് സോളിമാനാണ് ആക്രമണം നടത്തിയത്. ഫ്രീ പലസ്തീൻ മുദ്രവാക്യം മുഴക്കിയായിരുന്നു ആക്രമണം.
The post അമേരിക്കയിൽ ഇസ്രായേൽ അനുകൂല പ്രകടനത്തിന് നേർക്ക് പെട്രോൾ ബോംബാക്രമണം; നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.