മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകൾ പോലീസുകാർ; ബിന്ദു നടത്തിപ്പുകാരി മാത്രം

കോഴിക്കോട് മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേന്ദ്രം കേസിൽ പ്രതികളായ പോലീസുകാരുടേതെന്ന് കണ്ടെത്തൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ സിപിഒ ഷൈജിത്ത്, സിപിഎ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ യഥാർഥ നടത്തിപ്പുകാർ.
കേസിലെ ഒന്നാം പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണ്. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും ക്യാഷറും മാത്രമാണെന്ന് അന്വേഷണ സംഘം പറയുന്നു. ഒളിവിൽ പോയ സിനിത്തിനും ഷൈജിത്തിനുമായി അന്വേഷണം തുടരുകയാണ്.
ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ളാറ്റിൽ എത്തിയിരുന്നു. ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്ന റാക്കറ്റിന്റെ വരുമാനം. ഇതിൽ നല്ലൊരു പങ്കും പോലീസുകാർക്കാണ് എത്തിയിരുന്നത്.
The post മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകൾ പോലീസുകാർ; ബിന്ദു നടത്തിപ്പുകാരി മാത്രം appeared first on Metro Journal Online.