പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ; ഭരണസമിതി യോഗത്തിൽ തീരുമാനം

പാൽ വില ഉടൻ കൂട്ടേണ്ടതില്ലെന്ന് മിൽമയുടെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് യോഗം ചേർന്നിരുന്നു. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. പാൽ വില ലിറ്ററിന് 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്.
കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് മിൽമ ബോർഡ് യോഗം ചേർന്നത്. ഈ യോഗത്തിലാണ് പാൽ വില ഉടൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.
The post പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ; ഭരണസമിതി യോഗത്തിൽ തീരുമാനം appeared first on Metro Journal Online.