Kerala

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് ഇന്ന് 1400 രൂപ കുറഞ്ഞു

ദിവസങ്ങളായി തുടരുന്ന വില വർധനവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് ആശ്വാസം. പവന് ഇന്ന് 1400 രൂപ കുറഞ്ഞു. സ്വർണവില ഒരു ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് ഇന്ന് പവന് ഇത്രയും വലിയ തുക കുറയുന്നത്. ഇതോടെ ഒരു പവന്റെ വില 95,960 രൂപയിലെത്തി. 

ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 11,995 രൂപയായി. ചരിത്രത്തിലെ ഏറ്റവുമുയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ ഒറ്റയടിക്ക് പവന് 2840 രൂപയാണ് വർധിച്ചത്. 97,360 രൂപയിലാണ് ഇന്നലെ പവന്റെ വ്യാപാരം നടന്നത്

ഈ മാസം എട്ടിനാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. സെപ്റ്റംബർ 9നായിരുന്നു സ്വർണവില ആദ്യമായി 80,000 പിന്നിട്ടത്.

See also  കോഴിക്കോട് ഹർത്താലിൽ സംഘർഷം; കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം: ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി

Related Articles

Back to top button