Kerala

18 ദിവസത്തെ ബഹിരാകാശ വാസം, 22.5 മണിക്കൂർ നീണ്ട മടക്കയാത്ര; ശുഭാംശുവും സംഘവും ഭൂമിയിലെത്തി

18 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷം ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയടക്കമുള്ള സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ പേടകം തെക്കൻ കാലിഫോർണിയൻ തീരത്ത് പസഫിക് കടലിൽ പതിച്ചത്.

സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ആക്‌സിയം 4 ദൗത്യം ഇതോടെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. തിങ്കളാഴ്ച ഇന്ത്യൻ സമയം 4.45നാണ് പേടകം നിലയവുമായുള്ള ബന്ധം വേർപ്പെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു അൺഡോക്കിംഗ്. 22.5 മണിക്കൂർ എടുത്താണ് ഭൂമിയിലേക്ക് സംഘം എത്തിയത്

പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നാൻസ്‌കി, ടിബോർ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. ജൂൺ 26നാണ് സംഘം നിലയത്തിലെത്തിയത്.

See also  സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷം: ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

Related Articles

Back to top button