Kerala

തിരുവനന്തപുരത്ത് കാണാതായ മധ്യവയസ്‌ക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

തിരുവനന്തപുരം നെയ്യാർ ഡാമിൽ നിന്നും കാണാതായ മധ്യവയസ്‌കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത്. സ്ത്രീ പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. ഇന്നലെയാണ് ഇവരെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി വിമൽ രാജിനെ പോലീസ് പിടികൂടിയിട്ടുണ്ട്

കഴിഞ്ഞ 11നാണ് മധ്യവയസ്‌കയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. സ്ഥിരമായി തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പതിവ് ഇവർക്കുണ്ടായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.

കഴിഞ്ഞ മാസം 29ന് രാത്രി 11.30ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. സ്റ്റാൻഡിൽ എത്തിക്കാമെന്ന് പറഞ്ഞ് പ്രതി ഇവരെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് പറയുന്നു.

See also  ഇടുക്കിയിൽ മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Related Articles

Back to top button