Kerala

ഇടുക്കി പീരുമേട് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. പീരുമേട് തോട്ടാപ്പുര ഭാഗത്ത് താമസിക്കുന്ന സീതയാണ്(50) മരിച്ചത്. പീരുമേടിന് സമീപം വനത്തിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. ഭർത്താവിനും മക്കൾക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു സീത

മീൻമുട്ടി ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇവർ വനത്തിലേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മഴയുണ്ടായിരുന്നതിനാൽ ആന മുന്നിലുള്ളത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ല

കാട്ടാന തുമ്പിക്കൈ വീശി സീതയെ അടിച്ചു വീഴ്ത്തുകയായിരുന്നു. ഭർത്താവ് വിളിച്ചറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി സീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

See also  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല

Related Articles

Back to top button