Kerala

അവസാന സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങിയില്ല; യാത്രക്കാരൻ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ

യാത്രക്കാരെ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടത്.

എറണാകുളത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ബസ് ഡിപ്പോയിൽ എത്തിയിട്ടും ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

See also  പെരുമഴയും അവഗണിച്ച് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി; വി എസിന്റെ സംസ്‌കാരം അൽപ്പ സമയത്തിനകം

Related Articles

Back to top button