Kerala

ജിസ്‌മോളുടെയും മക്കളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കോട്ടയത്ത് യുവതിയും മക്കളും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്‌മോൾ തോമസ്(32), മക്കളായ നേഹ മരിയ(4), നോറ(1) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 15നാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്

കേസിൽ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജിസ്‌മോളുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏറ്റുമാനൂർ പോലീസ് ഒരാഴ്ചക്കുള്ളിൽ കേസിന്റെ ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം

വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്ററോളം ഇരുചക്ര വാഹനത്തിൽ മക്കളുമായി പോയി മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്‌തെന്ന പോലീസ് വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് ഹർജിയിൽ പറയുന്നു. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായിരുന്നു ജിസ്‌മോൾ

The post ജിസ്‌മോളുടെയും മക്കളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് appeared first on Metro Journal Online.

See also  എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റണം; നീക്കങ്ങൾ നിരീക്ഷക്കണമെന്നും അൻവർ

Related Articles

Back to top button