Kerala

രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി

തെരുവ് നായ പ്രശ്‌നത്തിൽ നിർണായക ഇടപെടലുമായി സർക്കാർ. രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി. വെറ്റിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. രോഗബാധിതരായ നായ്ക്കളെ കണ്ടെത്തി ദയാവധം നടത്തുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള തീരുമാനമാണ് യോഗത്തിലെ ഏറ്റവും പ്രധാനം

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുക. നായ്ക്കൾ രോഗബാധിതരാണെന്ന് വെറ്റിനറി വിദഗ്ധന്റെ സർട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ ഇവയെ ദയാവധത്തിന് വിധേയമാക്കാം. ഇതുസംബന്ധിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും തീരുമാനമായി.

The post രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി appeared first on Metro Journal Online.

See also  ഞാന്‍ ബജാജ് ഫിനാന്‍സില്‍ നിന്നാണ്…ആയ്‌ന്…; എ ഐ കോളറോട് സംസാരിച്ച് യുവതിയുടെ ചിരിപ്പിക്കുന്ന വോയ്‌സ്

Related Articles

Back to top button