Kerala
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർഥൻ മകൻ സിനീഷാണ്(34) മരിച്ചത്. ഹെർണിയ ഓപറേഷന് വേണ്ടിയാണ് സിനീഷിന് അനസ്‌തേഷ്യ നൽകിയത്.
അനസ്‌തേഷ്യ അലർജി ആയതിനെ തുടർന്ന് ഹൃദയാഘാതം വരികയും തുടർന്ന് രോഗിയെ സെന്റ് ജമിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ പ്രവേശിപ്പിച്ച ശേഷം വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
10 മണിക്കാണ് യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 10.55ഓടെ മരണം സംഭവിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു
The post ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു appeared first on Metro Journal Online.